Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arsenal FC

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് സൂ​​പ്പ​​ര്‍ ക്ലൈ​​മാ​​ക്‌​​സി​​ലേ​​ക്ക്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2025-26 സീ​​സ​​ണ്‍ സൂ​​പ്പ​​ര്‍ ക്ലൈ​​മാ​​ക്‌​​സി​​ലേ​​ക്ക്. 38 മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള ലീ​​ഗി​​ല്‍, 33 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി 70 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യാ​​ണ് നി​​ല​​വി​​ല്‍ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

എ​​ന്നാ​​ല്‍, 32 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 67 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ന​​ട​​ന്ന അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി 2-1നു ​​ജ​​യി​​ച്ച​​തോ​​ടെ​​യാ​​ണ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ന്‍റെ ത്രി​​ല്‍ ഇ​​ര​​ട്ടി​​ച്ച​​ത്.

ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ കി​​രീ​​ട മോ​​ഹ​​ങ്ങ​​ള്‍​ക്കു​​മേ​​ല്‍ ക​​രി​​നി​​ഴ​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ് എ​​വേ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ 2-1ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യി​​ല്‍​നി​​ന്നേ​​റ്റ തോ​​ല്‍​വി. റ​​യാ​​ന്‍ ചെ​​ര്‍​ക്കി (16), എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് (65) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍. കാ​​യ് ഹ​​വേ​​ര്‍​ട്ട്‌​​സ് (18) ആ​​ഴ്‌​​സ​​ണ​​ലി​​നാ​​യും വ​​ല കു​​ലു​​ക്കി.

ശേ​​ഷം സ്‌​​ക്രീ​​നി​​ല്‍

മൈ​​ക്ക​​ല്‍ ആ​​ര്‍​ടെ​​റ്റ​​യു​​ടെ ഗ​​ണ്ണേ​​ഴ്‌​​സി​​നു സീ​​സ​​ണി​​ല്‍ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്. പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്ക് ആ​​റ് മ​​ത്സ​​ര​​ങ്ങ​​ള്‍ ബാ​​ക്കി​​യു​​ണ്ട്. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ ശേ​​ഷി​​ക്കു​​ന്ന എ​​തി​​രാ​​ളി​​ക​​ള്‍ താ​​ര​​ത​​മ്യേ​​ന ദു​​ര്‍​ബ​​ല​​രെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാം. 20 ടീ​​മു​​ക​​ളു​​ള്ള ലീ​​ഗി​​ല്‍ നി​​ല​​വി​​ല്‍ 19-ാം സ്ഥാ​​ന​​ത്തു​​ള്ള ബേ​​ണ്‍​ലി​​യാ​​ണ് സി​​റ്റി​​യു​​ടെ അ​​ടു​​ത്ത എ​​തി​​രാ​​ളി.

10-ാം സ്ഥാ​​ന​​ക്കാ​​രാ​​യ എ​​വ​​ര്‍​ട്ട​​ണ്‍, 7-ാം സ്ഥാ​​ന​​ത്തു​​ള്ള ബ്രെ​​ന്‍റ്‌​​ഫോ​​ഡ്, 8-ാമ​​തു​​ള്ള ബേ​​ണ്‍​മ​​ത്ത്, 13-ാം സ്ഥാ​​ന​​ക്കാ​​രാ​​യ ക്രി​​സ്റ്റ​​ല്‍ പാ​​ല​​സ്, 4-ാമ​​തു​​ള്ള ആ​​സ്റ്റ​​ണ്‍ വി​​ല്ല എ​​ന്നീ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ​​യാ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ള്‍. ഇ​​തി​​ല്‍ ആ​​ദ്യ അ​​ഞ്ചി​​ലു​​ള്ള ഏ​​ക എ​​തി​​രാ​​ളി ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യാ​​ണ്.

ന്യാ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് (14-ാം സ്ഥാ​​നം), ഫു​​ള്‍​ഹാം (12-ാം സ്ഥാ​​നം), വെ​​സ്റ്റ് ഹാം (17), ​​ബേ​​ണ്‍​ലി (19), ക്രി​​സ്റ്റ​​ല്‍ പാ​​ല​​സ് (13) എ​​ന്നീ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ള്‍.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ മു​​ന്നേ​​റ്റം

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കാ​​നു​​റ​​ച്ച് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ മു​​ന്നേ​​റ്റം. 30-ാം റൗ​​ണ്ടി​​ല്‍ ബ്രൈ​​റ്റ​​ണി​​നെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 1-0ന് ​​ആ​​ഴ്‌​​സ​​ണ​​ല്‍ കീ​​ഴ​​ട​​ക്കി.

ഒ​​മ്പ​​താം മി​​നി​​റ്റി​​ല്‍ ബു​​കാ​​യൊ സാ​​ക നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു പീ​​ര​​ങ്കി​​പ്പ​​ട​​യു​​ടെ ജ​​യം. മൈ​​ക്ക​​ല്‍ ആ​​ര്‍​ടെ​​റ്റ​​യു​​ടെ ശി​​ക്ഷ്യ​​ന്മാ​​ര്‍ ഇ​​തോ​​ടെ 2025-26 സീ​​സ​​ണി​​ല്‍ 30 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 67 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. സീ​​സ​​ണി​​ല്‍ ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ 20-ാം ജ​​യ​​മാ​​ണ്.

ജ​​യ​​ത്തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ആ​​ഴ്‌​​സ​​ണ​​ല്‍ ഏ​​ഴാ​​ക്കി ഉ​​യ​​ര്‍​ത്തി.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, യുണൈറ്റഡ്

ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു കു​​ടു​​ക്ക്. ത​​രം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​നോ​​ട് 2-2നു ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 60 പോ​​യി​​ന്‍റാ​​ണ് ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്ക്.

പത്തു പേ​​രു​​മാ​​യി ര​​ണ്ടാം പ​​കു​​തി മു​​ഴു​​വ​​ന്‍ പോ​​രാ​​ടി​​യ ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി. 45+1-ാം മി​​നി​​റ്റി​​ല്‍ ജേ​​ക്ക​​ബ് റാം​​സി ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ന്യൂ​​കാ​​സി​​ലി​​ന്‍റെ ര​​ണ്ട് ഗോ​​ളും.

ജ​​യ​​ത്തോ​​ടെ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 51 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് ടേ​​ബി​​ളി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി.

പെ​​ഡ്രോ ഹാ​​ട്രി​​ക്

ജാ​​വൊ പെ​​ഡ്രോ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ ചെ​​ല്‍​സി എ​​ഫ്‌​​സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 4-1ന് ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ ത​​ക​​ര്‍​ത്തു. 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 51 പോ​​യി​​ന്‍റു​​മാ​​യി ആ​​സ്റ്റ​​ണ്‍ വി​​ല്ല നാ​​ലാം സ്ഥാ​​ന​​ത്തും 48 പോ​​യി​​ന്‍റു​​മാ​​യി ചെ​​ല്‍​സി അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​മാ​​ണ്.

Sports

ചെ​​ല്‍​സി ക​​ട​​ന്ന് പീരങ്കി

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ നി​​ര്‍​ണാ​​യ​​ക പോ​​രാ​​ട്ട​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കു ജ​​യം. ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 2-1ന് ​​ചെ​​ല്‍​സി എ​​ഫ്‌​​സി​​യെ തോ​​ല്‍​പ്പി​​ച്ചു.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഫു​​ള്‍​ഹാം 2-1ന് ​​ടോ​​ട്ട​​ന്‍​ഹാ​​മി​​നെ​​യും മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​ക്രി​​സ്റ്റ​​ല്‍ പാ​​ല​​സി​​നെ​​യും കീ​​ഴ​​ട​​ക്കി. ബ്രൈ​​റ്റ​​ണ്‍ ഇ​​തേ വ്യ​​ത്യാ​​സ​​ത്തി​​ല്‍ നോ​​ട്ടിം​​ഗ്ഹാ​​മി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

ലീ​​ഗി​​ല്‍ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 64 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (59), മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് (51) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

ഗ​​ണ്ണേ​​ഴ്‌​​സി​​നു കുടുക്ക്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്തു​​ള്ള ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ പി​​ടി അ​​യ​​യു​​ന്നു.

വോ​​ള്‍​വ​​ര്‍​ഹാം​​ട​​ണ്‍ വാ​​ണ്ട​​റേ​​ഴ്‌​​സി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ ഗ​​ണ്ണേ​​ഴ്‌​​സ് 2-2ന്‍റെ ​​സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി. ര​​ണ്ടു ഗോ​​ളി​​ന്‍റെ ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് ആ​​ഴ്‌​​സ​​ണ​​ലിന്‍റെ സ​​മ​​നി​​ല.

27 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 58 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ എഫ്സി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 53 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റിയാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ അ​​ഞ്ചി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് എ​​ഫ്എ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി അ​​ഞ്ചാം റൗ​​ണ്ടി​​ല്‍.

നാ​​ലാം റൗ​​ണ്ടി​​ല്‍ വി​​ഗാ​​ന്‍ അ​​ത്‌​ല​​റ്റി​​ക്കി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളി​​നു ത​​ക​​ര്‍​ത്താ​​ണ് ഗ​​ണ്ണേ​​ഴ്‌​​സി​​ന്‍റെ മു​​ന്നേ​​റ്റം.

നോ​​നി മ​​ദു​​കെ (11), ഗ​​ബ്രി​​യേ​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി (18), ഗ​​ബ്രി​​യേ​​ല്‍ ജീ​​സ​​സ് (27) എ​​ന്നി​​വ​​ര്‍ ആ​​ഴ്‌​​സ​​ണ​​ലി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. ഇ​​തി​​നി​​ടെ ജാ​​ക്ക് ഹ​​ണ്ടി​​ന്‍റെ (23) സെ​​ല്‍​ഫ് ഗോ​​ളും എ​​ത്തി.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ മത്സരം ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ക​​രു​​ത്ത​​രാ​​യ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യും ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ള്‍ മു​​ത​​ലാ​​ക്കാ​​നാ​​വാ​​തെ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ല്‍ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ച​​ത്.

സ്റ്റോപ്പേജിൽ കൈയാങ്കളി

മ​​ത്സ​​ര​​ത്തി​​ന്‍റെ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+3) ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ഗ​​ബ്രി​​യേ​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി വീ​​ണു​​കി​​ട​​ന്ന ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ പ്ര​​തി​​രോ​​ധ​​ക്കാ​​ര​​ന്‍ കൊ​​ണോ​​ര്‍ ബ്രാ​​ഡ്‌​‌​ലി​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ പ​​ന്ത് കൊ​​ണ്ടി​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇ​​രു​​ടീ​​മി​​ലെ​​യും ക​​ളി​​ക്കാ​​ര്‍ ത​​മ്മി​​ല്‍ ഉ​​ന്തും​​ത​​ള്ളു​​മു​​ണ്ടാ​​യി. ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ കോ​​ര്‍​ണ​​റി​​നു സ​​മീ​​പ​​ത്തു​​വ​​ച്ച് മാ​​ര്‍​ട്ടി​​നെ​​ല്ലി ചേ​​സ് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ പ​​ന്ത് പു​​റ​​ത്തേ​​ക്ക​​ടി​​ച്ച് ക്ലി​​യ​​ര്‍ ചെ​​യ്ത ബ്രാ​​ഡ്‌​‌​ലി​​യു​​ടെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റു. ലി​​വ​​ര്‍​പൂ​​ള്‍ താ​​രം വീ​​ണു​​കി​​ട​​ന്ന് പ​​രി​​ക്ക് അ​​ഭി​​ന​​യി​​ച്ച് സ​​മ​​യം ക​​ള​​യു​​ക​​യാ​​ണെ​​ന്ന​​ധാ​​ര​​ണ​​യി​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി പ​​ന്ത് എ​​ടു​​ത്ത് അ​​യാ​​ളു​​ടെ ദേ​​ഹ​​ത്തി​​ട്ടു.

വീ​​ണു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ബ്രാ​​ഡ്‌​‌‌​ലി​​യെ ലൈ​​നിനു പു​​റ​​ത്തേ​​ക്ക് ത​​ള്ളി​​മാ​​റ്റാ​​ന്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി ശ്ര​​മി​​ച്ചു. ഇ​​തോ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ ക​​ളി​​ക്കാ​​രാ​​യ മ​​ക് അ​​ല്ലി​​സ്റ്റ​​ര്‍, ഡൊ​​മി​​നി​​ക് സൊ​​ബോ​​സ്ലാ​​യ് തു​​ട​​ങ്ങി​​യ​​വ​​ര്‍ രം​​ഗ​​ത്തെ​​ത്തി മാ​​ര്‍​ട്ടി​​നെ​​ല്ലി​​യെ ത​​ള്ളി​​ത്തെ​​റി​​പ്പി​​ച്ചു. ബ്രാ​​ഡ്‌​​ലി​​യെ മെ​​ഡി​​ക്ക​​ല്‍ സം​​ഘം സ്‌​​ട്രെ​​ച്ച​​റി​​ലാ​​ണ് മൈ​​താ​​ന​​ത്തി​​നു പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്.

ചു​​വ​​പ്പ് കാ​​ര്‍​ഡ് ല​​ഭി​​ക്കാ​​നു​​ള്ള കു​​റ്റം മാ​​ര്‍​ട്ടി​​നെ​​ല്ലി ചെ​​യ്ത​​തെ​​ന്ന് ഫു​​ട്‌​​ബോ​​ള്‍ നി​​രീ​​ക്ഷ​​ക​​ര്‍ പി​​ന്നീ​​ടു വ്യ​​ക്ത​​മാ​​ക്കി. സം​​ഭ​​വ​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ താ​​ര​​ത്തി​​ന് മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് ല​​ഭി​​ച്ചി​​രു​​ന്നു. ബ്രാ​​ഡ്‌​​ലി​​ക്ക് ക്ഷ​​മാ​​പ​​ണ സ​​ന്ദേ​​ശ​​മ​​യ​​ച്ച​​താ​​യി മാ​​ര്‍​ട്ടി​​നെ​​ല്ലി സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ആ​​ദ്യ പ​​കു​​തി​​യി​​ല്‍ ബ്രാ​​ഡ്‌​​ലി​​യു​​ടെ കി​​ടി​​ല​​ന്‍ ഷോ​​ട്ട് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ പോ​​സ്റ്റി​​ല്‍ ഇ​​ടി​​ച്ചു തെ​​റി​​ച്ചി​​രു​​ന്നു.

ലീ​​ഗി​​ല്‍ 21 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 49 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (43), ആ​​സ്റ്റ​​ണ്‍ വി​​ല്ല (43), ലി​​വ​​ര്‍​പൂ​​ള്‍ (35) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

ഗ​​ണ്ണേ​​ഴ്‌​​സ് ഡ​​ബി​​ള്‍​സ്

ല​​ണ്ട​​ന്‍: ഇ​​ക്വ​​ഡോ​​റി​​യ​​ന്‍ കൗ​​മാ​​ര ഇ​​ര​​ട്ട​​ക​​ളാ​​യ എ​​ഡ്വി​​ന്‍ ക്വി​​ന്‍റെ​​റോ​​യും ഹോ​​ള്‍​ഗ​​ര്‍ ക്വി​​ന്‍റെ​​റോ​​യും ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​മാ​​യി ക​​രാ​​റിൽ. ഇ​​രു​​വ​​രു​​മാ​​യി കാ​​രാ​​ർ‍ ഒ​​പ്പി​​ട്ടെ​​ങ്കി​​ലും 2027 ഓ​​ഗ​​സ്റ്റി​​ല്‍ 18 വ​​യ​​സ് പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തോ​​ടെ മാ​​ത്ര​​മേ ഇ​​ത് ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​രു​​ക​​യു​​ള്ളൂ.

ക്വി​​ന്‍റെ​​റോ ഇ​​ര​​ട്ട​​ക​​ളു​​മാ​​യി ഒ​​പ്പു​​വ​​ച്ച വി​​വ​​രം ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യാ​​ണ് അ​​റി​​യി​​ച്ച​​ത്.
16 കാ​​രാ​​യ ക്വി​​ന്‍റെ​​റോ സ​​ഹോ​​ദ​​ര​​ന്മാ​​ര്‍ ക​​രാ​​ര്‍ കാ​​ര്യ​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​നാ​​യി ഈ ​​ആ​​ഴ്ച ല​​ണ്ടി​​ല്‍ എ​​ത്തി​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ക​​രാ​​ര്‍ തു​​ക​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​രം ഇ​​തു​​വ​​രെ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. നെ​​ക്സ്റ്റ് ജ​​ന​​റേ​​ഷ​​ന്‍ താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തു​​ക എ​​ന്ന ഗ​​ണ്ണേ​​ഴ്‌​​സി​​ന്‍റെ നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ക്വി​​ന്‍റെ​​റോ ഇ​​ര​​ട്ട​​ക​​ള്‍ ല​​ണ്ട​​നി​​ല്‍ എ​​ത്തി​​യ​​ത്.

Sports

ഗം​​ഭീ​​ര ഗ​​ണ്ണേ​​ഴ്‌​​സ്


ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്ര​​മീ​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കു 10-ാം ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ഗ​​ണ്ണേ​​ഴ്‌​​സ് 2-0ന് ​​ബ്രെ​​ന്‍റ്‌​​ഫോ​​ഡി​​നെ കീ​​ഴ​​ഠ​​ക്കി. മൈ​​ക്ക​​ല്‍ മെ​​റി​​നോ (11), ബു​​കാ​​യോ സാ​​ക്ക (90+1) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ആ​​ഴ്‌​​സ​​ണ​​ലി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്. 33 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തു തു​​ട​​രു​​ന്നു. 28 പോ​​യി​​ന്‍റു​​ള്ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.


ചെ​​ല്‍​സി, ലി​​വ​​ര്‍​പൂ​​ള്‍


അ​​തേ​​സ​​മ​​യം, എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ചെ​​ല്‍​സി എ​​ഫ്‌​​സി 1-3ന് ​​ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​ക്കു മു​​ന്നി​​ല്‍ തോ​​ല്‍​വി വ​​ഴ​​ങ്ങി. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ ക​​ഷ്ട​​കാ​​ലം തു​​ട​​രു​​ന്നു. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​നെ 1-1ന് ​​സ​​ണ്ട​​ര്‍​ല​​ന്‍​ഡ് സ​​മ​​നി​​ല​​യി​​ല്‍ ത​​ള​​ച്ചു. 23 പോ​​യി​​ന്‍റു​​മാ​​യി സ​​ണ്ട​​ര്‍​ല​​ന്‍​ഡ് ആ​​റാം സ്ഥാ​​ന​​ത്തും 22 പോ​​യി​​ന്‍റു​​മാ​​യി ലി​​വ​​ര്‍​പൂ​​ള്‍ എ​​ട്ടാ​​മ​​തു​​മാ​​ണ്. ചെ​​ല്‍​സി (24) നാ​​ലാം സ്ഥാ​​ന​​ത്തു​​ണ്ട്.

Latest News

Corehub Up